Times Kerala

ഇടുക്കി ജില്ലാ കളക്ടർക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

 

ഇടുക്കി ജില്ലാ കളക്ടർക്കെതിരെ അന്വേഷണത്തിന് നിർദേശമിട്ട് ഹൈക്കോടതി. പള്ളിവാസലിൽ ഏലം കുത്തകപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമാണത്തിന് അനുമതി നൽകിയതിലാണ് അന്വേഷണം നടത്താൻ നിർദേശിച്ചത്. ജില്ലാ കളക്ടറുടെ നടപടിയെക്കുറിച്ച് റെവന്യു പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കണമെന്നും നാലാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി.

വീട് നിർമാണത്തിന് മാത്രം അനുമതിയുണ്ടായിരുന്ന ഭൂമിയിൽ സ്വകാര്യ റിസോർട്ട് നിർമ്മിക്കാൻ  ജില്ലാ കളക്ടർ അനുമതി നൽകുകയായിരുന്നു. പള്ളിവാസൽ പഞ്ചായത്ത് എൻ ഒ സി നിഷേധിച്ച നിർമ്മാണത്തിന് ജില്ലാ കളക്ടർ അനുമതി നൽകിയ സംഭവമാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. വിവാദമായ ഉത്തരവ് ജില്ലാ കളക്ടർ പിന്നീട് തിരുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് കേസ് നാളെ പരിഗണിക്കാൻ മാറ്റിവെച്ചു.

Related Topics

Share this story