Times Kerala

കണ്ണുകളുടെ ആരോഗ്യത്തിന് ചക്കപ്പഴം.!

 
കണ്ണുകളുടെ ആരോഗ്യത്തിന് ചക്കപ്പഴം.!

തേൻ കിനിയുന്ന ചക്കപ്പഴത്തിന്റെ രുചി അറിയാത്ത മലയാളി ഉണ്ടാവില്ല. വിഷം ലവലേശം ചേരാത്ത പഴം – പച്ചക്കറി അതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളു, എല്ലാവർക്കും പ്രിയം കൂടിയ നല്ല നാടൻ ഫലവർഗം . വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കപ്പഴത്തിലുണ്ട്.

ചക്കപ്പഴത്തിലെ ഇരുമ്പ് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം.

ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയൻറുകൾ ചർമസംരക്ഷണത്തിനു സഹായകം. കാൽസ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്നീഷ്യം ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ കാൽസ്യം മുറിവുകളുണ്ടാകുന്പോൾ രക്തം കട്ട പിടിക്കുന്നതിനു സഹായകം.

കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിൻ എ പോലെയുളള ആൻറി ഓക്സിഡൻറുകൾ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമരസാധ്യത കുറയ്ക്കുന്നു. മാകുലാർ ഡിഡനറേഷനിൽ നിന്നു കണ്ണുകൾക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിർത്തുന്നു.

Related Topics

Share this story