Times Kerala

 അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നതിന് ഗുണങ്ങളേറെ 

 
ഹെൽത്ത്
അത്തിപ്പഴം നമ്മള്‍ പതിവായി കഴിക്കാറുള്ള പഴങ്ങളുടെ പട്ടികയിലില്ല. എന്നാൽ, ആൻറിഓക്സിഡൻറുകളുടെ കലവറയായ ഈ പഴത്തിന് ഗുണങ്ങളേറെയാണ്. ഇതിൽ ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളുമുണ്ട്. അത്തിപ്പഴം പതിവായി കഴിക്കുന്നത് ചര്‍മത്തിൻ്റെ  ആരോഗ്യത്തിനും മികച്ചതാണ്. ചർമം ചെറുപ്പമായിരിക്കുന്നതിന് കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് സഹായകമാണ്.  ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് തുടങ്ങിയവ മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും സഹായിക്കും. അത്തിപ്പഴം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മികച്ചതാണ്.

Related Topics

Share this story