ഓറൽ സെക്സ് നിങ്ങളെ രോഗിയാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലൈംഗികമായി സജീവമായ മുതിർന്നയാളുകൾക്കിടയിലുള്ള ഒരു സാധാരണ ലൈംഗിക പ്രവൃത്തിയാണ് ഓറൽ സെക്സ്. വായകൊണ്ടോ ചുണ്ടുകൊണ്ടോ നാവുകൊണ്ടോ ലിംഗത്തിനോ യോനിക്കോ ഗുദത്തിനോ നൽകുന്നതോ ലഭിക്കുന്നതോ ആയ ഉത്തേജനമാണിത്. ഓറൽ സെക്സിലൂടെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധകൾ അഥവാ എസ്ടിഐകൾ (STIs) ജനനേന്ദ്രിയങ്ങളിൽ നിന്ന് വായിലേക്കോ തിരിച്ചോ പകർന്നേക്കാം. സാധാരണ ലൈംഗികബന്ധത്തിലൂടെയും ഗുദരതിയിലൂടെയും പകർന്നേക്കാവുന്ന അണുബാധയുടെ അത്ര അപകടസാധ്യത ഇല്ലെങ്കിലും സാധ്യത തീരെ തള്ളിക്കളയാനുമാവില്ല.ശരീരസ്രവങ്ങളിലൂടെയോ മുറിവുകളിലൂടെയോ ആണ് അണുബാധ പകരാൻ സാധ്യത. വായിൽ വ്രണങ്ങളോ മുറിവുകളോ ഉണ്ടെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കും. ഓറല്‍ സെക്സ് ചെയുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് വിശദമായി അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .