Times Kerala

വി​ജ​യ​ത്തു​ട​ക്ക​ത്തി​നി​ടയിൽ  നെ​യ്മ​റിന് പ​രി​ക്ക്; ബ്ര​സീ​ൽ ആ​ശ​ങ്ക​യി​ൽ

 
വി​ജ​യ​ത്തു​ട​ക്ക​ത്തി​നി​ടയിൽ  നെ​യ്മ​റിന് പ​രി​ക്ക്; ബ്ര​സീ​ൽ ആ​ശ​ങ്ക​യി​ൽ
ദോ​ഹ: ലോ​ക​ക​പ്പി​ലെ വി​ജ​യ​ത്തു​ട​ക്ക​ത്തി​നി​ട​യി​ലും ബ്ര​സീ​ലി​ന് ആ​ശ​ങ്ക​യാ​യി സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന്‍റെ പ​രി​ക്ക്. കാ​ലി​ന് പ​രി​ക്കേ​റ്റ നെ​യ്മ​റെ ക​ളി​തീ​രാ​ൻ 10 മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ൾ പി​ൻ​വ​ലി​ച്ചി​രു​ന്നു.

നി​ക്കോ​ള മി​ലെ​ൻ​കോ​വി​ച്ചി​ന്‍റെ ടാ​ക്ലിം​ഗി​നി​ടെ​യാ​ണ് നെ​യ്മ​റി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. നെ​യ്മ​റി​ന് പ​ക​രം ആ​ന്‍റ​ണി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

സ്കാ​നിം​ഗി​നും വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷ​മേ നെ​യ്മ​റി​ന്‍റെ പ​രി​ക്കി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കാ​നാ​വൂ​യെ​ന്ന് മ​ത്സ​ര​ശേ​ഷം ബ്ര​സീ​ൽ കോ​ച്ച് ടി​റ്റെ പ​റ​ഞ്ഞു. ടീ​മി​ന് താ​ര​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്ന​തി​നാ​ലാ​ണ് ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​തി​ന് ശേ​ഷ​വും നെ​യ്മ​ര്‍ ക​ളി​ക്ക​ള​ത്തി​ൽ ത​ന്നെ തു​ട​ർ​ന്ന​തെ​ന്നും പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു. 

പ​രി​ക്ക് ഗൗ​ര​വ​മു​ള്ള​താ​ണോ എ​ന്ന​റി​യാ​ന്‍ 24 മു​ത​ൽ 48 മ​ണി​ക്കൂ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ടീം ​ഡോ​ക്ട​ര്‍ റോ​ഡ്രി​ഗോ ല​സ്മാ​ര്‍ വ്യക്തമാക്കി. നെ​യ്മ​റി​നെ ശ​നി​യാ​ഴ്ച എം​ആ​ര്‍​ഐ സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


 

Related Topics

Share this story