റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാം:അനുമതി ലഭിച്ചു
Sep 29, 2020, 22:45 IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കെ ടി റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് മൂന്ന് ദിവസത്തേക്ക് ഇരുവരെയും ചോദ്യം ചെയ്യാൻ അനുമതി നല്‍കിയത്.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ ടി റെമീസിനെയും ജലാലിനെയും പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരെയും നാല് ദിവസം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി. ഇതേ തുടര്‍ന്നാണ് മൂന്ന് ദിവസം കോടതി അനുമതി നല്‍കിയത്.