ഭക്ഷ്യസുരക്ഷ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; കളമശേരി സ്വദേശി അറസ്റ്റിൽ
Sep 15, 2020, 20:00 IST
കൊച്ചി: ഭക്ഷ്യസുരക്ഷ ഓഫീസര്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. എറണാകുളം കളമശേരി സ്വദേശി പ്രസാദ് (51) ആണ് അറസ്റ്റിലായത്.കീഴ്ശേരിയിലിലെ ബേക്കറിയിലാണ് പ്രസാദ് ഭക്ഷ്യസുരക്ഷ ഓഫീസര്‍ ആണന്ന് അറിയിച്ച് പരിശോധന ആരംഭിച്ചത്. ബേക്കറിയില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നും കേസെടുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. കൈക്കൂലി തന്നാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചതോടെ ബേക്കറി ഉടമയ്ക്ക് സംശയമായി. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് പറഞ്ഞതോടെ ബേക്കറി ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.