ഫ്ലാറ്റിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശിനിക്ക് പരിക്കേറ്റു
Dec 5, 2020, 09:50 IST
കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു . മറൈൻ ഡ്രൈവിന് സമീപമുള്ള ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിലാണ് സംഭവം.
അമ്പത് വയസ് പ്രായമുള്ള തമിഴ്നാട് സ്വദേശിക്കാണ് ഫ്ലാറ്റിൽ നിന്ന് വീണ് അപകടമുണ്ടായത്. ഇവരെ ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.