പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡനവിവരം മറച്ചുവെച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്ത് വിട്ടു
Jun 14, 2021, 22:00 IST
എറണാകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം.കേസിൽ പീഡനവിവരം മറച്ചുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു.യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെയാണ് നോട്ടീസ് പുറത്തുവിട്ടിട്ടുള്ളത്. അതെസമയം ഇയാള്‍ക്കെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തിരുന്നു.സംഭവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഒളിവിലാണ് ഷാന്‍ മുഹമ്മദ്. എന്നാൽ,പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് നേരത്തെ അറസ്റ്റിലായിരുന്നു.