പാലാരിവട്ടം പുത്തൻപുരക്കൽ റെസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എംപിയും പിടി തോമസ് എംഎൽഎയും ചേർന്ന് നിർവഹിച്ചു
കൊച്ചി: പാലാരിവട്ടം പുത്തൻപുരക്കൽ റെസിഡന്റ്സ് അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം നവംബർ 24,ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ബഹുമാന്യരായ പാർലമെന്റ് മെംബർ ശ്രീ ഹൈബി ഈഡനും ശ്രീ P.T തോമസ് – MLAയും ചേർന്ന് നിർവഹിച്ചു.
ഈ അസോസിയേഷനിൽ നിലവില്‍ 126 കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട്. അസോസിയേഷൻ മുൻകൈ എടുത്ത് അംഗങ്ങൾക്ക് ആവശ്യമായ പച്ചക്കറികളും മറ്റും ഉൽപ്പാദിപ്പിക്കുവാൻ വേണ്ടി മട്ടുപ്പാവ് കൃഷി പോലുള്ള കാര്യങ്ങൾ ഏറ്റെടുത്ത് പ്രാവർത്തികമാക്കണമെന്ന് ശ്രീ ഹൈബി ഈഡൻ നിർദ്ദേശിക്കുകയുണ്ടായി. വിവിധയിടങ്ങളിലെ റെസിഡന്റ്സിന്റെ കൂട്ടായ്മകളാണ് അതാത് പ്രദേശങ്ങളിലെ പ്രാദേശികമായ വികസനപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയത് എന്ന് ശ്രീ P.T തോമസ് അസോസിയേഷന് അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ.C.A അബ്ദുൽ നസീർ, സെക്രട്ടറി ശ്രീ.അനീഷ് K.A, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
അസോസിയേഷന്റെ സുഖമമായ പ്രവർത്തനത്തിന് എല്ലാവരുടേയും പിൻതുണയും വിലയേറിയ ഉപദേശനിർദ്ദേശങ്ങൾ ഉണ്ടാകണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.C.A അബ്ദുൽ നസീർ
അഭ്യർത്ഥിച്ചു.