നടിയെ ആക്രമിച്ച് കേസ്;മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ തെളിവുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും
Sep 29, 2020, 11:47 IST
കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെത്തുടർന്ന് തെളിവുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഭീഷണിപ്പെടുത്തിയവരുടെ ദൃശ്യങ്ങൾ, ഫോൺ രേഖ എന്നിവയാണ് വിപിൻ ലാൽ കോടതിയിൽ ഹാജരാക്കുക.
ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.