കോവിഡ് 19 ;എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു പൂട്ടി
Jul 8, 2020, 11:05 IST
കൊച്ചി: എറണാകുളത്ത് ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചുപൂട്ടി . ഇവിടെ ചികിത്സയിലായിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഹൃദ്രോഗ വിഭാഗം അടച്ചു പൂട്ടിയത് . ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വർധിച്ചു വരുന്നത് ജില്ലയിലെ സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്.
ഇന്നലെ എറണാകുളത്തെ കണ്ടെയിന്മെന്റ് സോണുകളിൽ 167 പേർക്ക് ആരോഗ്യവകുപ്പ് പരിശോധന നടത്തി.പരിശോധന ഫലമെല്ലാം നെഗറ്റീവാണ്