Times Kerala

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം തടയുന്നതിനുളള പഠനവുമായി ഗോദ്‌റെജ് ഇന്റീരിയോ

 
കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം തടയുന്നതിനുളള പഠനവുമായി ഗോദ്‌റെജ് ഇന്റീരിയോ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്‌റെജ് ഇന്റീരിയോ, കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സിവിഎസ്) തടയുന്നതിനായി ജോലിസ്ഥലങ്ങളിലെ എര്‍ഗണോമിക് റിസ്‌ക് ഘടകങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വിഷ്വല്‍ എര്‍ഗണോമിക്‌സ് ഗവേഷണ പഠനം പുറത്തിറക്കി. അഞ്ഞൂറിലധികം വ്യക്തികളില്‍ നിന്നാണ് വിവര ശേഖരണം നടത്തിയത്. ജോലിയുടെ രൂപം, ഗാഡ്‌ജെറ്റ് ഉപയോഗ പ്രവണത, സമീപന രീതി എന്നിവ ഉള്‍പ്പെടുന്നതാണ് വിശകലനം.

കമ്പ്യൂട്ടറിലായാലും മൊബൈല്‍ ഫോണുകളിലായാലും ജോലിസ്ഥലത്തും വീട്ടിലുമുള്ള ഡിജിറ്റല്‍ സ്‌ക്രീനുകളുടെ അമിത ഉപയോഗം കാഴ്ച പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്‌ക്രീനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കാഴ്ച, തലവേദന, കണ്ണുകളുടെ വരള്‍ച്ച, മങ്ങിയ കാഴ്ച, ഇരട്ട കാഴ്ച, അസ്വസ്ഥത, കണ്ണിന് നനവ് തുടങ്ങിയ സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്കും നയിക്കും. ഒട്ടുമിക്ക കാഴ്ച പ്രശ്‌നങ്ങളുടെയും ശാസ്ത്രീയ കാരണങ്ങളെക്കുറിച്ച് ആഴത്തില്‍ പരിശോധിച്ച പഠനം ഓരോരുത്തര്‍ക്കും അവരുടെ കണ്ണുകളെ എങ്ങനെ നന്നായി പരിപാലിക്കാമെന്നും ശരിയായ ശുചിത്വം പാലിക്കാമെന്നും വിശദീകരിക്കുന്നുണ്ട്.

ഓഫീസ് ജീവനക്കാര്‍ ദിവസം ആറു മണിക്കൂറെങ്കിലും കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്നില്‍ ചെലവഴിക്കുന്നതായി പഠനം പറയുന്നു. ഇതില് 65 ശതമാനം പേരും കണ്ണിന് ബുദ്ധിമുട്ടും കാഴ്ച പ്രശ്‌നവും അനുഭവിക്കുന്നുണ്ട്. 47% പേര്‍ക്ക് തലവേദനയും ക്ഷീണവുമുണ്ടെന്ന് കണ്ടെത്തി. ഇന്ത്യക്കാര്‍ അമിതമായി സ്‌ക്രീന് നോക്കുന്നുണ്ടെന്നും 70 ശതമാനം ജീവനക്കാരും ഓരോ ദിവസവും 6 മുതല്‍ 9 മണിക്കൂര്‍ വരെ ഗാഡ്‌ജെറ്റ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു.

മോണിറ്ററുകളുടെ തെറ്റായ സ്ഥാനമാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോംമിനുള്ള മറ്റൊരു കാരണമായി പഠനം കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായി ജോലിസ്ഥലങ്ങളിലെ വിഷ്വല്‍ എര്‍ഗണോമിക്‌സ് പരിഹരിക്കാനായി വിലയിരുത്തല്‍, തിരുത്തല്‍, പ്രതിരോധ സമീപനവും ഓഫീസ് ജോലിക്കാര്‍ക്കിടയിലെ കാഴ്ച പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഗോദ്‌റെജ് ഇന്റീരിയോയിലെ വര്‍ക്ക്‌സ്‌പെയ്‌സ് ആന്‍ഡ് എര്‍ഗോണോമിക്‌സ് റിസര്‍ച്ച് സെല്‍ നിര്‍ദേശിക്കുന്നുണ്ട്.

ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഗാഡ്‌ജെറ്റുകളുടെ ദീര്‍ഘകാല ഉപയോഗത്തിന് അതിന്റേതായ ദോഷങ്ങളുണ്ടെന്നും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കിടയിലെ കാഴ്ച, ആരോഗ്യ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് സ്ഥാപന തലത്തില്‍ ജീവനക്കാര്‍ക്കായി സമഗ്രക്ഷേമ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തേണ്ടത് പ്രധാനമാണെന്നും ഗോദ്‌റെജ് ഇന്റീരിയോയുടെ മാര്ക്കറ്റിങ് (ബി2ബി) അസോസിയേറ്റ് വൈസ് പ്രസിഡന്റ് സമീര്‍ ജോഷി പറഞ്ഞു.

Related Topics

Share this story