Times Kerala

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് നേരെ മർദനം; ഗുരുതര പരുക്ക്

 
വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് നേരെ മർദനം; ഗുരുതര പരുക്ക്
കൊച്ചി വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് നേരെ മർദനം. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മർദനത്തിൽ ഗുരുതര പരിക്കുകളോടെ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി വെളിപ്പെടുത്തി.
കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂന്നുപേർ ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഇവർ ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ നിന്ന് തിരിച്ച് കുഴുപ്പിള്ളിയിലെത്തിയ ശേഷമാണ് യുവാക്കൾ ജയയെ മർദിച്ചത്. നാട്ടുകാരാണ് അവശനിലയിലായ ജയയെ ആശുപത്രിയിലെത്തിച്ചത്. 

Related Topics

Share this story