Times Kerala

തൃപ്പൂണിത്തുറ സ്ഫോടനം; അമ്പല കമ്മിറ്റി ഭാരവാഹികള്‍ ഒളിവിൽ;  4പേര്‍ കസ്റ്റഡിയിൽ

 
തൃപ്പൂണിത്തുറ സ്ഫോടനം; അമ്പല കമ്മിറ്റി ഭാരവാഹികള്‍ ഒളിവിൽ;  4പേര്‍ കസ്റ്റഡിയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ പൊലീസ് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. മനപ്പൂര്‍വം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അമ്പല കമ്മിറ്റിയിലെ മറ്റു ഭാരവാഹികള്‍ ഒളിവിലാണ്. 

എക്സ്പ്ലോസീവ്സ് ആക്ട് ചുമത്തിയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലാണ് ഉഗ്രസ്ഫോടനം നടന്നത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Related Topics

Share this story