Times Kerala

കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്തു 

 
കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്തു 

കൊച്ചി കലൂരിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പിൽ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. കേസിന്റെ എഫ്ഐആർ പകർപ്പ് പുറത്ത്. കരുതിക്കൂട്ടിയുള്ള ആക്രമണം വധശ്രമം, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആർ. സംഭവത്തിൽ രണ്ടു പേർക്ക് വെടിയേട്ടിട്ടുണ്ട്.

ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സംഘം പുറത്തുവെച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബാറിലെ ജീവനക്കാരായ അഖിൽ, സുജിൻ എന്നിവർക്കാണ് വെടികൊണ്ടത്. ഇവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇത് കൂടാതെ സംഭവസ്ഥലത്ത് ഒരാൾക്ക് ക്രൂരമർദനമേൽക്കുകയും ചെയ്തു. പരുക്കേറ്റ ജിതിനെ എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. 

Related Topics

Share this story