Times Kerala

അവയവ കടത്ത് കേസിൽ വൃക്ക നൽകിയ ശേഷം കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ കണ്ടെത്തി 

 
പോലീസ്
കൊച്ചി: അവയവക്കടത്ത് കേസിൽ വൃക്ക നൽകിയ ശേഷം കാണാതായ പാലക്കാട് സ്വദേശി ഷമീർ പൊലീസ് കസ്റ്റഡിയിൽ. ഇയാളെ ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം കാണാതാവുകയായിരുന്നു. നേരത്തെ ഇയാളെ കോയമ്പത്തൂരിൽ വെച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഷമീറിൻ്റെ ആരോഗ്യനില ടെഹ്റാനിൽ പോയി അവയവ വിൽപന നടത്തിയശേഷം മോശമായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പിന്നീട് അന്വേഷണസംഘം ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് തീരുമാനിക്കും. 

Related Topics

Share this story