Times Kerala

ടോറസ് ലോറി ബൈ​ക്കി​ലി​ടി​ച്ച് പി​താ​വും മകളും മരിച്ചു  

 
അപകടം
കൊ​ച്ചി: ബൈക്കിൽ ടോറസ് ലോറിയിടിച്ച് എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ താ​ന്നി​പ്പു​ഴ​യി​ല്‍ പി​താ​വും മ​ക​ളും മ​രണപ്പെട്ടു. മരിച്ചത് ക​റു​ക​ടം സ്വദേശികളായ കെ.​ഐ. എ​ൽ​ദോ (52), മ​ക​ള്‍ ബ്ലെ​സി എ​ന്നി​വ​രാ​ണ്. അപകടം നടന്നത് പെ​രു​മ്പാ​വൂ​ർ - കാ​ല​ടി റൂ​ട്ടി​ൽ താ​ന്നി​പ്പു​ഴ പ​ള്ളി​പ്പ​ടി​ക്കു സ​മീ​പം രാ​വി​ലെ 7.45നാണ്. മ​ക​ളെ അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ക്കാ​ൻ പോ​വുകയായിരുന്ന അവസരത്തിൽ ടിപ്പർ ലോറി ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ല്‍ ഇടിക്കുകയും തെ​റി​ച്ചു​വീ​ണ ഇ​രു​വ​രു​ടേ​യും ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ര്‍ ക​യ​റി​യി​റ​ങ്ങുകയും ചെയ്തു. ബൈക്കിലിടിച്ച ശേഷം ടിപ്പർ നിന്നത് 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ്. സംഭവസ്ഥലത്ത് വച്ച് തന്നെ ബ്ലെ​സി മരിച്ചു. പിതാവായ എ​ൽ​ദോ മരിച്ചത് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ​യാണ്. പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ മോർച്ചറിയിൽ ബ്ലെ​സി​യു​ടെ മൃ​ത​ദേ​ഹവും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യിൽ എ​ൽ​ദോ​യുടെ ​മൃതദേഹവും സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് ടി​പ്പ​ര്‍ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related Topics

Share this story