Times Kerala

 ഡോ. ഡെന്നിസ് പി ജോസ് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ്

 
 ഡോ. ഡെന്നിസ് പി ജോസ് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ്
 കൊച്ചി:  പ്രമുഖ അസ്ഥി രോഗ വിദഗ്ധന്‍ ഡോ. ഡെന്നിസ് പി ജോസ് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ഡോ. ഡെന്നിസ്. സെക്രട്ടറിയായി ഡോ. ജിസ് ജോസഫ് പനക്കല്‍, ട്രഷററായി ഡോ. ജോയ്‌സ് വര്‍ഗീസ് എം ജെ എന്നിവരേയും വാര്‍ഷിക ജനറല്‍ ബോഡി യോഗം തെരഞ്ഞുടുത്തു. പുതുതായി തെരഞ്ഞുടക്കപ്പെട്ട 2023-25 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും ചെയ്തു.

Related Topics

Share this story