Times Kerala

പു­​രാ­​വ­​സ്­​തു ത­​ട്ടി­​പ്പ് കേ​സിൽ ക്രൈംബ്രാഞ്ച് അ­​ന്വേ​ഷ­​ണം അ­​വ­​സാ­​നി­​പ്പി­​ച്ചു 

 
ക്രൈം
കൊ​ച്ചി: ക്രൈംബ്രാഞ്ച് മോ​ന്‍­​സ​ണ്‍ മാ­​വു­​ങ്ക​ല്‍ ഉ​ള്‍­​പ്പെ­​ട്ട പു­​രാ­​വ­​സ്­​തു ത­​ട്ടി­​പ്പ് കേ­​സി​ല്‍ അ­​ന്വേ​ഷ­​ണം അ­​വ­​സാ­​നി­​പ്പി­​ച്ചു. എ­​റ­​ണാ­​കു­​ളം എ­​സി.­​ജെ­​.എം. കോ­​ട­​തി­​യിൽ ­​കേ­​സി​ൻ്റെ ര​ണ്ടും മൂ­​ന്നും ഘ­​ട്ട കു­​റ്റ­​പ​ത്രം സമർപ്പിച്ചു. കേസിൽ പുതുതായി മു​ന്‍ ഡി­​.ഐ­​.ജി. എ­​സ്. സു­​രേ­​ന്ദ്ര​ന്‍, ഐ­​.ജി. ല­​ക്ഷ്­​മ­​ണ എന്നിവരടക്കമുള്ളവരെ പ്രതി ചേർത്തു. ര­​ണ്ടാം­​ഘ­​ട്ട കു­​റ്റ­​പ­​ത്ര­​ത്തി­​ല്‍ എ­​സ്.​സു­​രേ­​ന്ദ്ര​ന്‍, ഭാ­​ര്യ ബി­​ന്ദു­​ലേ­​ഖ, ശി​ല്‍­​പ്പി സ­​ന്തോ­​ഷ് എ­​ന്നി­​വ­​രെയും, മൂ​ന്നാം ഘ­​ട്ട കു­​റ്റ­​പ­​ത്ര­​ത്തിൽ ഐ.­​ജി. ല­​ക്ഷ്­​മ­​ണ­​യെയുമാണ് പ്രതി ചേർത്തിട്ടുള്ളത്. കുറ്റപത്രത്തിൽ പറയുന്നത് മോ​ന്‍​സ­​ന്‍റെ കൈ­​വ­​ശ­​മു­​ള്ള­​ത് പു­​രാ­​വ­​സ്­​തു­​ക്ക​ള്‍ അ­​ല്ലെ­​ന്ന് അ­​റി­​ഞ്ഞി​ട്ടും ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ ഭാ­​ഗ­​ത്തു­​നി­​ന്ന് ആ­​ളു­​ക​ളെ അ​ങ്ങ­​നെ ധ­​രി­​പ്പി­​ക്കാ​നുള്ള ശ്രമമുണ്ടായിട്ടുണ്ടെന്നാണ്. ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിന്നതായും കുറ്റപത്രത്തിൽ പറയുന്നു. 

Related Topics

Share this story