“ചേട്ടന്റെ അമ്മയോട് പോയി പറയൂ”; മോശം കമന്റിന് കിടിലൻ മറുപടി നല്കി നന്ദന വര്‍മ്മ
ടൊവിനോ നായകനായ ചിത്രം ഗപ്പിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ശ്രദ്ധേയയായ നടിയാണ് നന്ദന വര്‍മ്മ. ഗപ്പിയില്‍ ആമിന എന്ന കഥാപാത്രമായി നന്ദന വര്‍മ്മ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗപ്പിയില്‍ ബാലതാരമായി എത്തിയ നന്ദന ഇപ്പോള്‍ അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിൽ മോശം കമന്റ്ന് കിടിലൻ മറുപടി കൊടുത്തിരിക്കുകയാണ് താരം.
മോശം കമന്റുകളിട്ടാല്‍ തന്റെ പ്രതികരണം ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന് നന്ദന പറയുന്നത്.
‘സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ഞാന്‍. അക്കൗണ്ട് ഒക്കെ ഞാന്‍ തന്നെ ആണ് ഹാന്‍ഡില്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി.
കുറേപേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു. പക്ഷേ കുറേപേര്‍ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേര് ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.’
‘എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കില്‍ മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും ഞാന്‍ അതിന് അപ്പോള്‍ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ.
അന്ന് ആ ചേട്ടന് ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. അത്തരക്കര്‍ക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേ. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും.’