‘കാണെക്കാണെ’ എന്ന ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് ഞാൻ അഭിനയിക്കുന്നത്.,സിനിമ റിലീസ് ചെയ്ത് സാമ്പത്തിക ലാഭം വന്ന ശേഷം മാത്രമേ പ്രതിഫലം സ്വീകരിക്കു..;ടൊവിനോ തോമസ്
Sep 30, 2020, 12:14 IST
ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. മനു അശോകന് ഒരുക്കുന്ന ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് താന്‍ അഭിനയിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്.
സിനിമ റിലീസ് ചെയ്ത് സാമ്പത്തിക ലാഭം വന്ന ശേഷം മാത്രമേ പ്രതിഫലം സ്വീകരിക്കു എന്നാണ് ടൊവിനോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രന് എഡിറ്ററായും സിനിമയില്‍ വര്‍ക്ക് ചെയ്യുന്നു.