‘അസുരന്റെ’ തെലുങ്ക് റീമേക്ക് ‘നരപ്പ’ ഒരുങ്ങുന്നു..; പച്ചയമ്മാളായി പ്രിയാമണി എത്തുന്നു..!
Jun 5, 2020, 10:42 IST
മഞ്ജു വാര്യരും ധനുഷും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ചിത്രമാണ് ‘അസുരൻ’. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ഒരുങ്ങുന്നു. ചിത്രത്തില്‍ മഞ്ജു അഭിനയിച്ച പച്ചയമ്മാള്‍ എന്ന വേഷത്തില്‍ നടി പ്രിയാമണിയാണ് എത്തുന്നത്. താരത്തിന്റെ മുപ്പത്തിയാറാം ജന്മദിനത്തില് നരപ്പയുടെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നടന് വെങ്കടേഷ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.