ഹൊറര്‍ ത്രില്ലർ ചിത്രവുമായി ഐശ്വര്യ ലക്ഷ്മി.!
Nov 26, 2020, 14:05 IST
ഹൊറര്‍ ത്രില്ലറുമായി സംവിധായകന് നിര്‍മ്മല്‍ സഹദേവ്. ‘കുമാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
നിര്‍മ്മല്‍ സഹദേവ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. നിര്‍മ്മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിഗ് മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.