സന്തോഷ് കീഴാറ്റൂർ ചിത്രം ‘എല്‍മര്‍’ന്റെ ടീസര്‍ പുറത്തുവിട്ടു.!
Nov 21, 2020, 12:39 IST
സന്തോഷ് കിഴാറ്റൂർ നായകനാകുന്ന ചിത്രമാണ് ‘എൽമർ’ .ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഖത്തറിൽ പൂർണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യൻ സിനിമയാണ് ‘എൽമർ’ എന്ന് അണിയറപ്രവർത്തകര്‍ അവകാശപ്പെട്ടു. രാജ് ഗൊവിന്ദ് പ്രൊഡക്ഷൻസ് നിർമ്മിച്ച്, മലയാളത്തിലെ പ്രമുഖ നടൻ സന്തോഷ് കീഴാറ്റുരും ഖത്തറിലെ മലയാളി വിദ്യാർഥിയും ആലുവ സ്വദേശിയും ആയ മാസ്റ്റർ ദേവും, ഖത്തറിലെ പ്രവസികളായ 60-ഓളം നടി നടന്മാരും അഭിനയിക്കുന്ന എൽമർ എന്ന മലയാള സിനിമയുടെ അവസാന ഘട്ട ജോലികൾ പൂര്‍ത്തിയായി വരികയാണ്