വീട്ടില്‍ ഫാമിലി ഉള്ളതല്ലേ? അപ്പോ ഒരു കുടുംബം ആയിട്ടൊക്കെ ജീവിക്കുമ്പോ ഇങ്ങനെ പോകാതിരിക്കുന്നതാണ് നല്ലത്..; ടിനി ടോമിനെ പൊരിച്ചടുക്കി റോസ്റ്റര്‍ ഗായത്രി
നടന് ടിനി ടോമിനെ റോസ്റ്റ് ചെയ്ത് റോസ്റ്റര്‍ ഗായത്രി. കോമഡി പ്രൊഗ്രാമുകളിലെ റേപ്പ്, സെക്സ് കോമഡികളെ വിമര്‍ശിച്ചതിന് പിന്നാലെ ടിനി ടോം വിളിച്ച് ഉപദേശിച്ചതിനെയാണ് ഗായത്രി റോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്റെ ഫോണ്‍ സംഭാഷണവും ഗായത്രി വീഡിയോയുടെ അവസാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
”കുക്കിങ്ങില്‍ പാഷനും അറിവുമുള്ള ഒരുപാട് സ്ത്രീകളും പുരുഷന്മാരും യുട്യൂബില്‍ കുക്കറി ചാനല്‍ തുടങ്ങിട്ടുണ്ടെങ്കിലും അതൊന്നും പോരത്തതു കൊണ്ടാകും എന്നോട് ക്രിട്ടിസസവും റോസ്റ്റിങ്ങും ഒക്കെ നിര്‍ത്തിയിട്ട് കുക്കിങ് തുടങ്ങിക്കൂടെ ഈ നടന് ഉപദേശിച്ചത്” എന്നാണ് ഗായത്രി പറയുന്നത്.
ടിനി ടോമിന്റെ ഫോണ്‍ സംഭാഷണം
അക്കാദമിക് ആയി എനിക്ക് ക്വാളിഫിക്കേഷന്‍ ഉള്ളതാണ്. ബിഎ പാസായിട്ട് എല്‍എല്‍ബി കംപ്ലീറ്റ് ചെയ്തിട്ട് പാഷന് കാരണം മിമിക്രിയില്‍ വന്നതാണ്. പിന്നെ സ്വന്തം നിലപാടില്‍ തന്നെ നിന്നോ കുഴപ്പമില്ല നന്നായിട്ട് വരികയേ ഉള്ളൂ. അത് നല്ലരീതിയില്‍ അവസാനിക്കുകയുള്ളു. വെല്‍ സെറ്റില്‍ഡായ ഫാമിലിയില്‍ നിന്നും ഇഷ്ടം കൊണ്ട് മിമിക്രിയില്‍ വന്നതാണ്.
അത്യാവശ്യം കുറച്ച് വായനയെങ്കിലും വേണം. ഇംഗ്ലീഷില്‍ ജോക്സ് കണ്ടിട്ടുണ്ടോ. കോമഡി സെല്‍ട്രല്‍ എന്ന് പറഞ്ഞ ചാനല്‍ ഉണ്ട് അതില്‍ സെക്സ് ജോകസ് ആണ്. വായനയുണ്ടെങ്കില്‍ വിവരം ഉണ്ടെങ്കില്‍ അത് കണ്ടുപടിക്ക് അല്ലാതെ ഈ പൊട്ടക്കുളത്തില്‍ കിടന്നിട്ട് വിളമ്പല്ലേ വീട്ടില്‍ ഫാമിലി ഉള്ളതല്ലേ അപ്പോ നമ്മള് ഒരു കുടുംബം ആയിട്ടൊക്കെ ജീവിക്കുമ്പോ ഇങ്ങനെ പോകാതിരിക്കുന്നതാണ് നല്ലത്.
എത്ര പേര് കുക്കറി ഷോ ചെയ്യുന്നു വായന ഇല്ലെങ്കില്‍ കുറച്ച് പുസ്തകങ്ങള്‍ വായിക്ക്. എന്താണ് ഹ്യൂമര്‍, ഇന്റര്‍നാഷണല്‍ ജോക്സ് എന്ന് വായിക്ക്.