വിചാരിച്ചത്ര മോശമായില്ല..; മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് നടി വിദ്യ ബാലന്
Sep 21, 2020, 11:15 IST
തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് വിദ്യ ബാലൻ.ഇപ്പോളിതാ മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പസങ്കുവെച്ചിരിക്കുകയാണ് താരം. വിദ്യയുടെ ആദ്യ മലയാള ചിത്രം ചക്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് വിചാരിച്ചത്ര മോശമായില്ല എന്ന് കുറിച്ചു കൊണ്ട് വിദ്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.
”2000 … എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹന്‍ലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു … ചിത്രം ഞാന്‍ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല” എന്നാണ് വിദ്യാ ബാലന് കുറിച്ചിരിക്കുന്നത്.