ലൊക്കേഷനിൽ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ട്, അമ്മയില്‍ സ്ത്രീവിരുദ്ധതയില്ല.; ഇടവേള ബാബു
താരസംഘടനയായ അമ്മയിൽ സ്ത്രീവിരുദ്ധതയില്ലെന്ന് നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സിലായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
ലൊക്കേഷനിൽ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ടെന്നും സ്ത്രീകൾക്കായി അമ്മയുടെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ ആണെങ്കില്‍ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
മൂന്ന് സ്ത്രീകളെ തന്നെ നിലവില്‍ കിട്ടാന്‍ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങള്‍ക്കൊന്നും വരുന്നില്ലെന്നും, കാര്യങ്ങള്‍ നടത്താന്‍ ആരുമില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.