ലോക്ഡൗൺ ഇഫക്റ്റ്..; ചിത്രം പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ., ഇത് പൃഥ്വിരാജല്ലേ? എന്ന് ആരാധകർ
മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അവതാരകനായി തിളങ്ങി പിന്നീട് സിനിമാ ലോകത്തേക്ക് കുത്തിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയില്‍ ആണ് തുടക്കമെങ്കിലും മിനിസ്ക്രീനിലാണ് താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. തന്റേതായ അവതരണ ശൈലിയിലൂടെ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
ഒറ്റനോട്ടത്തിൽ ആടുജീവിതത്തിലെ പൃഥ്വി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പുതിയ ലുക്ക് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക്ഡൗൺ ഇഫക്റ്റ് എന്നാണ് തന്റെ പുതിയ ലുക്കിനെ ജി.പി വിശേഷിപ്പിക്കുന്നത്.
പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്, എന്ന് നടി പേളി മാണി കമന്റ് ചെയ്തു. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.