മയക്കുമരുന്ന് കേസ്; നടി അനുശ്രീക്കും നോട്ടീസ്
മംഗളൂരു : മയക്കുമരുന്ന് കേസില്‍ നടി അനുശ്രീക്കും പോലീസ് നോട്ടീസ് നല്കി. നര്‍ത്തകനും നൃത്തസംവിധായകനുമായ കിഷോര്‍ അമന് ഷെട്ടിയുടെ പാര്‍ട്ടിയില്‍ അനുശ്രീ പങ്കെടുത്തിരുന്നതായി തരുണ്‍ മൊഴിനല്‍കിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് വാട്ട്സ്ആപ്പിലൂടെ സിസിബി നോട്ടീസ് നല്‍കിയത്. അതേസമയം, അനുശ്രീക്കു വാട്ട്സ്ആപ്പില്‍ നോട്ടീസ് നല്‍കിയെങ്കിലും നോട്ടീസ് നേരിട്ടുകൈമാറാന് പോലീസ് സംഘം ബംഗളൂരുവിലേക്കു തിരിച്ചിട്ടുണ്ട് .