മയക്കുമരുന്ന് കേസ്: താര ദമ്പതികൾ കുരുക്കിലേക്ക്; ഹാജരാകാൻ സി.സി.ബി.യുടെ നോട്ടീസ്
Sep 15, 2020, 20:55 IST
ബെംഗളൂരു: കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം കൂടുതൽ പ്രമുഖ താരങ്ങളിലേക്ക് നീളുന്നു. ഇതിന്റെ ഭാഗമായി നടൻ ദിഗ്നാഥിനും ഭാര്യയും നടിയുമായ ഐന്ദ്രിത റായ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.സി.ബി. നോട്ടീസ് അയച്ചു. ബുധനാഴ്ച സി.സി.ബി.ക്ക് മുന്നിൽ നോട്ടീസിൽ നിർദ്ദേശിക്കുന്നു.കേസിൽ നേരത്തെ പ്രമുഖ കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങിയവർ അറസ്റ്റിലായിരുന്നു .ഇതിനു പിന്നാലെയാണ് താരദമ്പതിമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.