നിന്റെ അപ്പനാടാ പറയുന്നത്., ആനക്കുട്ടിയെ 🐘എനിക്കു താടാ..; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു നടന് കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചു എന്നുള്ളത്. മലയാളികളുടെ പ്രിയ താരത്തിന് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ജനിച്ചത് എന്നുള്ളതിനാല്‍ തന്നെ എല്ലാവരും കുഞ്ഞിന്റെ വരവ് ആഘോഷമാക്കുകയായിരുന്നു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
നിന്റെ അപ്പനാടാ പറയുന്നത്, ആനക്കുട്ടിയെ എനിക്കു താടാ എന്നാണ് ചിത്രം’പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചത്.പിന്നാലെ എത്തി ചാക്കോച്ചന്റേയും, സർവോപരി ഇസൂന്റെയും കട്ട ഫാൻസ്.അപ്പൻ പണ്ട് അനിയത്തിപ്രാവിൽ ഒരു ലൈബ്രറി ബുക്കിൽ പിടിച്ചു തുടങ്ങിയ ചരിത്രം ആവർത്തിക്കുകയാണോ മോനെ എന്നായി ഒരാൾ. പൊട്ടിചിരിയുടെയും കൂപ്പുകയ്യുടെയും ഇമോജി ഇട്ടാണ് ചാക്കോച്ചൻ ഇതിന് മറുപടി നൽകിയത്