നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെ കുറിച്ച് ഞങ്ങളോട് പറയൂ;കോണ്ടസ്റ്റുമായി വണ്ണിന്റെ അണിയറപ്രവര്‍ത്തകര്‍
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വണ്‍’. ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ഒരു കോണ്ടസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെ കുറിച്ച് ഞങ്ങളോട് പറയൂ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് വണ്‍ സിനിമയുടെ ട്രെയ്ലര് ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആവാനുള്ള സുവര്‍ണാവസരം ആണ് ഒരുക്കിയിരിക്കുന്നത്.
‘നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച് ഞങ്ങളോട് പറയൂ. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ട്രൈലെര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആവാനുള്ള സുവര്‍ണാവസരം. നിങ്ങളുടെ ഉത്തരങ്ങള്‍ വണ്‍ മൂവി ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് / ഇന്‍സ്റ്റാഗ്രാം പേജുകളിലേക്ക് കമെന്റ്സ് ആയോ ഇന്‍ബോക്സ് മെസ്സേജുകളായോ അയക്കൂ. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.’