നടൻ ബൈജു എഴുപുന്ന എന്നെ ചതിച്ചു..;നടി പാർവതി ഓമനക്കുട്ടൻ
Oct 25, 2020, 16:34 IST
2008ലെ ലോകസുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മലയാളക്കരയുടെ അഭിമാനമായി മാറിയ താരമാണ് പാര്‍വ്വതി ഓമനക്കുട്ടന്. ഇപ്പോളിതാ മലയാളത്തിലെ തന്റെ പൂര്‍ത്തീകരിക്കാത്ത ഒരു ചിത്രത്തെപ്പറ്റി തുറന്ന് പറയുകയാണ് താരം. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചതാണെന്ന് പാര്‍വ്വതി വെളിപ്പെടുത്തുന്നു.
മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ടാണ് നായികയായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി. താന്‍ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.