തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നല്കി നടന് പ്രഭാസ്.!
Oct 21, 2020, 16:03 IST
തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നല്കി നടന് പ്രഭാസ്. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായവുമായി പ്രഭാസ് എത്തിയത്.