തനി അഗ്രഹാര പെണ്ണായി അനുശ്രീ..;എന്തൊരു ഐശ്വര്യമെന്ന് ആരാധകര്‍
Jul 12, 2020, 12:53 IST
ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
ഓറഞ്ച് പട്ട് ദാവണിയും മുടി പിന്നിയിട്ട് മുല്ലപ്പൂവും ചൂടി മൂക്കുത്തിയും അണിഞ്ഞ് തനി അഗ്രഹാര പെണ്ണായി അനുശ്രീ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ .എന്തൊരു ഐശ്വര്യമെന്ന് ആരാധകര്‍. ശബരിനാഥാണ് ഈ സ്റ്റൈലിനുപിന്നില്‍. വേഷത്തിന് യോജിച്ച ആഭരണങ്ങള്‍ നല്കി നളിനി ആന്റിയിക്ക് പ്രത്യേക നന്ദിയും അനുശ്രീ കുറിക്കുന്നു.