ചെറിയ ജനാല വഴി മുറിക്കുള്ളിലേക്ക് കടന്ന് കട്ടിലിൽ ചാടിവീണ ശേഷം ഒരു പൊട്ടിച്ചിരി; സിനിമയിൽ അവതരിപ്പിച്ച രംഗത്തെ പുനരവതരിപ്പിച്ച് വിദ്യ ബാലൻ
ബോളിവുഡിൽ ഒരുപാട് മികച്ച സിനിമകൾ ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് വിദ്യാബാലൻ. സിൽക്ക് സ്മിതയുടെ ജീവിത ചിത്രത്തിൽ നായികയായെത്തി, കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം അനശ്വരമാക്കിയ താരം.വിദ്യ ബാലൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തന്റെ കുസൃതിത്തരങ്ങൾ, തരം കിട്ടുമ്പോൾ പുറത്തെടുക്കാനും വിദ്യ മറക്കാറില്ല. മുംബൈയിലെ ഷാലിമാർ ഹോട്ടലിൽ താൻ സിനിമയിൽ അവതരിപ്പിച്ച രംഗത്തെ പുനരവതരിപ്പിക്കുകയാണ് വിദ്യ.
ഗോൽമാൽ എന്ന ചിത്രത്തിലെ കുസൃതിയാണ് ഹോട്ടലിലെ ജനാല വഴി വിദ്യ വീണ്ടും ചെയ്യുന്നത്. ചെറിയ ജനാല വഴി മുറിക്കുള്ളിലേക്ക് കടന്ന് കട്ടിലിൽ ചാടിവീണ ശേഷം ഒരു പൊട്ടിച്ചിരി പാസാക്കുകയാണ് വിദ്യ.