കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴാ ഓരോരോ അഭ്യാസങ്ങള്‍..;നടി രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രത്തിനെതിരെ വിമര്‍ശനം.!
Jan 9, 2021, 14:30 IST
സ്റ്റൈലന്‍ ലുക്കിലെത്തിയ നടി രജനി ചാണ്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന്റെ കൂള്‍ ലുക്കിന് പ്രശസംകള്‍ ലഭിക്കുന്നുണ്ടെങ്കിലും സൈബര്‍ ആക്രമണം ശക്തമാവുകയാണ്. ”കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴാ ഓരോരോ അഭ്യാസങ്ങള്‍…” എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് നേരെ വരുന്നത്.
”ഇതുവരെ ചത്തില്ലേ പോയി ചത്തുകൂടെ തള്ളേ, എന്നിങ്ങനെയുള്ള കമന്റുകള്‍ കാണുന്നുണ്ട്. പക്ഷെ ഞാന്‍ എന്തു ചെയ്യണം എന്നത് എന്റെ തീരുമാനമാണ്” എന്നാണ് രജനി മനോരമയുടെ അഭിമുഖത്തില്‍ പറയുന്നത്. തന്റെ ഭര്‍ത്താവും മക്കളും കൊച്ചുമക്കളും നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് താരം പറയുന്നു.