കീർത്തി സുരേഷ് ചിത്രം ‘മിസ് ഇന്ത്യ’യുടെ ട്രെയ്ലർ പുറത്തുവിട്ടു.!
Oct 25, 2020, 15:00 IST
കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘മിസ് ഇന്ത്യ’. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. നവാഗതനായ നരേന്ദ്രനാഥാണ് സംവിധാനം. അമേരിക്കയിൽ ചായ ബിസിനസ് തുടങ്ങുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.നവംബർ നാലിന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സ്റ്റൈലിഷ് ലുക്കിൽ കീർത്തി എത്തുന്ന മിസ് ഇന്ത്യയിൽ രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നാദിയ, നവീൻ ചന്ദ്ര, കമൽ കാമരാജു എന്നിവരും അഭിനയിക്കുന്നുണ്ട്.