കന്നഡ ചിത്രം ‘കുരുക്ഷേത്ര’യുടെ തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു
Oct 18, 2019, 10:18 IST
ദര്ശന് നായകനായി എത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് മുനിരത്ന കുരുക്ഷേത്ര. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്തിറക്കുന്നുണ്ട്. ചിത്രം 3ഡിയില്‍ ആണ് പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രം കേരളത്തില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.
അംബരീഷ്, വി. രവിചന്ദ്രന്‍, പി. രവിശങ്കര്‍, അര്ജുന് സര്‍ജ, സ്നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തര്‍ , നിഖില്‍ കുമാര്‍, ഹരിപ്രിയ, ശ്രീനിവാസ മൂര്‍ത്തി, ശ്രീനാഥ്, ശശികുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.