ഒരു നായികാ പ്രാധാന്യമുള്ള കമർഷ്യൽ ചിത്രത്തിൽ മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചു.,സാധാരണ സൂപ്പർ താരങ്ങൾ അത്തരം ചിത്രങ്ങളിൽ അഭിനയിക്കില്ല..;നയൻതാര
മമ്മൂട്ടിയും നയൻതാരയും ഭർത്താവും ഭാര്യയും ആയി അഭിനയിച്ച ഒരു ത്രില്ലർ ചിത്രമായിരുന്നു പുതിയ നിയമം.നയൻതാര അവതരിപ്പിച്ച വാസുകി എന്നു പേരുള്ള കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിച്ചത്. ഇതിലെ ഗംഭീര പ്രകടനത്തിന് ഒട്ടേറെ അവാർഡുകളും നയൻതാരയെ ആ സമയത്തു തേടിയെത്തിയിരുന്നു. നയൻതാര അതിന് നന്ദി പറയുന്നത് തന്റെ കൂടെയഭിനയിച്ച മമ്മൂട്ടിയോടാണ്.
മമ്മൂട്ടി ആ വേഷം ചെയ്തതിനു ഏറെ നന്ദിയുണ്ട് എന്നും സാധാരണ സൂപ്പർ താരങ്ങൾ അത്തരം ചിത്രങ്ങളിൽ അഭിനയിക്കാറില്ല. ഒരു സ്ത്രീ കേന്ദ്രീകൃത, നായികാ പ്രാധാന്യമുള്ള കമർഷ്യൽ ചിത്രത്തിലാണ് മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചത് എന്നും അത്കൊണ്ട് തനിക്കു ഈ അംഗീകാരം ലഭിച്ചതിൽ അദ്ദേഹത്തോടും നന്ദിയുണ്ട്. ഒരു അവാർഡ് ദാന ചടങ്ങിനിടെ വേദിയിൽ വെച്ചാണ് നയൻതാര ഇതു പറയുന്നത്. തന്റെ സൂപ്പർ താര പദവി നോക്കാതെ നല്ല സിനിമകൾ ചെയ്യാനാണ് മമ്മൂട്ടി ശ്രമിക്കുന്നതെന്നതിനു ഇത് ഒരുദാഹരണമാണെന്നാണ് മമ്മൂട്ടി ആരാധകർ നയൻതാരയുടെ വാക്കുകൾ പങ്കു വെച്ചു കൊണ്ട് പറയുന്നത്. അഭിനയിച്ചിട്ടുണ്ട്.