ഒരു കാര്യവും തന്നെ കൊണ്ട് കഴിയില്ലെന്ന് വിചാരിച്ച് മാറി നിൽക്കില്ല.,നണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ എന്തും ചെയ്യാൻ മുന്നിട്ട് നിൽക്കുന്നത്..; ഗായത്രി സുരേഷ്
കുഞ്ചാക്കോ ബോബന് നായകനായ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഗായത്രി സുരേഷ്. ഇപ്പോളിതാ ഒരു കാര്യവും തന്നെ കൊണ്ട് കഴിയില്ലെന്ന് വിചാരിച്ച് മാറി നിൽക്കാറില്ലെന്ന് തുറന്നു പറയുകയാണ് ഗായത്രി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
നണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ എന്തും ചെയ്യാൻ മുന്നിട്ട് നിൽക്കുന്നത് . എന്റെ സംസാരമൊക്കെ കേൾക്കുമ്പോൾ അൽപം പക്വത കുറവാണോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ അഭിപ്രായത്തിൽ പക്വത ആപേക്ഷികമാണ്. ഒരാൾ വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് പക്വത കൊണ്ട് അർഥമാക്കുന്നത്. മിണ്ടാതെ ഗൗരവത്തോടെ ഇരിക്കുന്ന ആൾക്ക് പക്വതയുണ്ടാകണമെന്നില്ല. ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതാണ് പ്രധാനമെന്നും സമൂഹം ആവശ്യപ്പെടുന്നത് പോലെയുള്ള ബാഹ്യലക്ഷണങ്ങൾ ഒന്നും എനിക്ക് ഇല്ലെന്നും ഗായത്രി തുറന്ന് പറയുന്നു.