എല്ലാവരുടെയും സ്നേഹത്തിന് നന്ദി, എന്റെ ചുറ്റിനും മികച്ച ആളുകളാണുള്ളത്..;സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് നടി സംയുക്ത മേനോന്..!
പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയില്‍ എത്തിയതെങ്കിലും തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയായത്. ലില്ലി എന്ന നായികാ പ്രധാന്യമുള്ള ചിത്രത്തിലെ സംയുക്തയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. കല്‍ക്കി, എടക്കാട് ബറ്റാലിയന് എന്ന ടൊവിനോ ചിത്രങ്ങളിലും താരം ശ്രദ്ധേയായി.ഇപ്പോളിതാ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംയുക്ത മേനോന്. അഞ്ചോളം കേക്കുകള്‍ മുറിക്കുന്ന ചിത്രങ്ങളാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 25ാം ജന്മദിനമാണ് കഴിഞ്ഞ ദിവസം സംയുക്ത ആഘോഷിച്ചത്. താരത്തിന്റെ പുതിയ ഹെയര്‍സ്റ്റൈലും ലുക്കും ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.
View this post on Instagram
”എല്ലാവരുടെയും സ്നേഹത്തിന് നന്ദി, എന്റെ ചുറ്റിനും മികച്ച ആളുകളാണുള്ളത്. സ്നേഹം സ്നേഹിക്കുന്നു എന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്” എന്നാണ് സംയുക്ത ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.