എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ഞാന്‍ ട്രാന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്”;ഫഹദ് ഫാസില്‍
ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. തന്റെ കരിയറിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ട്രാന്‍സ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്.
”ട്രാന്‍സ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര്‍ ചെയ്യാനോ, പെര്‍ഫോം ചെയ്യാനോ അത്ര എളുപ്പമുള്ള ഒരു സിനിമ അല്ലായിരുന്നു. വളരെ കഠിനമായ ഷൂട്ടിങ് ദിനങ്ങളായിരുന്നു. എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ഞാന്‍ ട്രാന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്” എന്നാണ് ഒരു അഭിമുഖത്തിനിടെ ഫഹദ് പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ തനിക്ക് ഹെവി വര്‍ക്കില്ലായിരുന്നു എന്നാണ് നസ്രിയ വ്യക്തമാക്കുന്നത്.