എന്തൊരു വൈബ് ആണ് അല്ലേ, നമ്മളില്‍ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം..; ചിത്രം പങ്കുവെച്ച് നടി അഞ്ജു അരവിന്ദ്
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്സ്ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു.ഇപ്പോളിതാ താരം പങ്ക് വച്ച ഒരു ഫേസ്ബുക്ക് കുറിപ്പും ചിത്രങ്ങളും ആണ് വൈറൽ ആകുന്നത്.
ലോക്ഡൗണിനിടെ വീട്ടില്‍ നടത്തിയ ഒരു പൂജയ്ക്കിടെ നടന്ന അത്ഭുതങ്ങളുടെ ഫോട്ടോയാണ് താരം പങ്കുവെച്ചത് . വിളക്കിലെ തിരി ചന്ദ്രകലയുടെ ആകൃതി ആയതാണ് നടിയെ അത്ഭുതപ്പെടുത്തിയത്.
അഞ്ജു അരവിന്ദിന്റെ കുറിപ്പ്:
ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത്, തിരി കത്തിച്ചപ്പോള്‍ സാധാരണ പോലെ ആയി, ജപം കഴിഞ്ഞു നോക്കിയപ്പോള്‍ അതൊരു ഹാര്‍ട്ട് ആയി. പിന്നേം കുറേനേരം ഭഗവാന്റെയ് മുന്നിലിരുന്നു നോക്കിയപ്പോള്‍ അതു ശിവഭഗവാന്റെയ് തലയിലെ ചന്ദ്രകല ആയി മാറി…എന്തൊരു വൈബ് ആണ് അല്ലേ, നമ്മളില്‍ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം.
മറുപടിയുമായി ആരാധകരും എത്തി നമ്മുടെ അനുഭവങ്ങൾക്കും മുകളിലാണ് പ്രപഞ്ച സത്യങ്ങൾ. മനുഷ്യ ജൻമങ്ങൾക്ക് ചെറിയൊരു അംശം മാത്രമേ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളൂ. ആ സത്യങ്ങളാണ് ഈശ്വരൻ.എന്ന് ചില ആളുകൾ അഭിപ്രായം പറയുമ്പോൾ മറ്റു ചിലർ നിങ്ങൾ വിളക്ക് ആദ്യമായാണ് ശ്രദ്ധിക്കുന്നത് അല്ലേ ഇപ്പോൾ വീട്ടിലിരിക്കുന്നേരം അങ്ങനെ പലതും കാണാനാവും എന്നാണ് മറുപടി നൽകിയത്.