ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്..; ‘കിംഗ് ഫിഷ്’ സിനിമയെ അഭിനന്ദിച്ച് മോഹന്‍ലാല്‍..!
Oct 1, 2020, 10:03 IST
അനൂപ് മേനോന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കിംഗ് ഫിഷ്’.ഇപ്പോളിതാ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമ അതിമനോഹരവും വ്യത്യസ്തവുമാണ് എന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
”ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗില്‍ അനൂപ് മേനോന് ആദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്തവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്… കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്ക്കും സാധിയ്ക്കട്ടെ.. അനൂപിനും ടീമിനും വിജയാശംസകള്‍” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.