അവതാരക മീര അനില്‍ വിവാഹിതയായി..!
Jul 15, 2020, 14:56 IST
ടെലിവിഷൻ അവതാരക മീര അനില്‍ വിവാഹിതയായായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരന്. ജൂൺ 5 ന് നടക്കേണ്ട വിവാഹം കോവിഡ് പശ്ചാത്തലത്തിൽ നീട്ടി വച്ചതായിരുന്നു. ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ടെലിവിഷന്‍ പരിപാടികള്‍, സ്റ്റേജ് ഷോകള്‍ എന്നിവയിലൂടെയാണ് മീര മലയാളികളുടെ പ്രിയ അവതാരകയായി മാറിയത്. നര്‍ത്തകി കൂടിയായ മീര ‘മിലി’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മാട്രിമോണിയല്‍ വഴിയാണ് മീര വിഷ്ണുവിനെ കണ്ടത്. പിന്നീട് ഇഷ്ടത്തിലായെന്നും മീര പറഞ്ഞിരുന്നു.