അമ്മയ്ക്ക് തുല്യം അമ്മ മാത്രം…; ചിത്രം പങ്കുവെച്ച് ബിനീഷ് ബാസ്റ്റിൻ
Aug 13, 2020, 15:35 IST
മലയാളികളുടെ പ്രിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയ താരമാണ് ബിനീഷ് ബാസ്റ്റിൻ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.തന്റെ നീളമുള്ള മുടി പിന്നിക്കെട്ടുന്ന അമ്മയുടെ ചിത്രമാണ് ബിനീഷ് പങ്കുവെച്ചത്.
”ടീമേ..അമ്മയ്ക്ക് തുല്യം അമ്മ മാത്രം” എന്ന ക്യാപ്ഷനോടെയാണ് ബിനീഷിന്റെ പോസ്റ്റ്. ചിത്രത്തിന് പിന്നാലെ നിരവധി കമന്റുകളുമായി ആരാധകരും എത്തി. എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന് ആവുക എന്നാണ് ഒരു കമന്റ്.