യുവ നടി അമേയ മാത്യു വിവാഹിതയാകുന്നു
May 24, 2023, 15:33 IST

വെബ് സീരീസിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി അമേയ മാത്യു വിവാഹിതയാകുന്നു. കിരൺ കാട്ടികാരൻ ആണ് വരൻ. പ്രണയവിവാഹമാണ് ഇവരുടേത്. അമേയ തന്നെയായിരുന്നു വിവാഹമോതിരം കൈമാറിയതിന്റെ ചിത്രത്തോടൊപ്പം വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയിരുന്നില്ല.
ജീവിത പങ്കാളിയുടെ മുഖം വെളിപ്പെടുത്താത്തതിന്റെ പരിഭവവും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. ഇതിൽ ഒരു പ്രേക്ഷകനാണ് പ്രതിശ്രുത വരന്റെ പങ്കുവെച്ചത്. തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' എന്ന വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്.