Times Kerala

'തങ്കലാ'ന് വേണ്ടി കഠിനപരിശ്രമം; വിക്രം കഥാപാത്രമാകാൻ ഏഴ് മാസം എടുത്തു -സംവിധായകൻ
 

 
'തങ്കലാ'ന് വേണ്ടി കഠിനപരിശ്രമം; വിക്രം കഥാപാത്രമാകാൻ ഏഴ് മാസം എടുത്തു -സംവിധായകൻ

ചിയാൻ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പാ.രഞ്ജിത്ത് ഒരുക്കാൻ ചിത്രമാണ് തങ്കലാൻ. ചിത്രത്തിൽ തികച്ചും വേറിട്ട ഗെറ്റപ്പിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലേട നടന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു

ഇപ്പോഴിതാ കഥാപാത്രമായാണ് നടൻ എടുത്ത കഠിനാധ്വാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ പ. രഞ്ജിത്ത്. ചിത്രത്തിന് വേണ്ടി ഒരുപാട് വിക്രം കഷ്ടപ്പെട്ടുവെന്നാണ് പ. രഞ്ജിത് പറയുന്നത്. ചിത്രത്തിന്റെ ഇപ്പോഴുള്ള ലുക്കിലെത്താൻ ഏകദേശം ആറ്, ഏഴ് മാസമെടുത്തു. എന്തും ചെയ്യാൻ തയാറായിട്ടാണ് നടൻ സെറ്റിലെത്തിയതെന്ന് സംവിധായകൻ വ്യക്തമാക്കി.

കർണാടകയിൽ സ്ഥിതി ചെയ്യുന്ന കോലാർ സ്വർണഖനി പശ്ചാത്തലമായി വരുന്ന തമിഴ് ചിത്രമാണ് തങ്കലാൻ. 1900 കാലഘട്ടത്തിൽ കോലാറിലെ ജനങ്ങളുടെ ജീവിതവും അവർ നേരിട്ടിരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെചർച്ചാവിഷയം. 105 ദിവസം നീണ്ടുനിന്ന  ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇനിയും 20 ദിവസത്തെ ചിത്രീകരണം കുടി ബാക്കിയുണ്ട്. മാളവിക മോഹനൻ, പാർവതി തിരുവോത്ത് എന്നിവരാണ് നായിക കഥാപാത്രങ്ങൾ.

Related Topics

Share this story